November 3, 2018

BKCA Bahrain

History

1985-ൽ  Mr സൈമൺ എല്ലാൻങ്കൻ പ്രസിഡന്റായി ബഹ്റൈൻ ക്നാനായ അസോസിയേഷൻ എന്ന പേരിൽ ബഹ്‌റിനിലെ ക്നാനായകാരുടെ സംഘടന രൂപീകൃതമായി. അന്നുമുതൽ നാളിതുവരെ ഓരോ രണ്ടു വർഷം കൂടുമ്പോൾ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും, ഇപ്പോൾ ജൈമോൻ ഒള്ളതാഴത്തു പ്രസിഡന്റ്‌ ആയിട്ടുള്ള ഭരണ സമിതിയുടെ നേതൃത്വത്തിൽ അസോസിയേഷൻ പ്രവർത്തനങ്ങൾ  ഭംഗിയായി നടന്നു പോകുന്നു. തുടക്കത്തിൽ പത്തിൽ താഴെ കുടുംബങ്ങൾ ഉണ്ടായിരുന്ന ഈ കൂട്ടായ്മയിൽ ഇന്ന് അമ്പതിൽ പരം കുടുംബങ്ങളും 25-ൽ അധികം ബാച്ചലേഴ്‌സും ഉൾപ്പെടെ 250-ഓളം അംഗങ്ങൾ ഉണ്ട്. ക്നാനായക്കാരുടെ പ്രേത്യേകിച്ചു പുതിയ തലമുറയ്ക്ക് നമ്മുടെ തനിമയും പാരമ്പര്യവും കൈമാറുന്നതിന് വേണ്ട പ്രവർത്തങ്ങൾക്ക് മുൻ‌തൂക്കം നൽകി കൊണ്ട് ഈ സംഘടന പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ മാസത്തിന്റെയും ആദ്യത്തെ വ്യാഴാഴ്ച വൈകുന്നേരം എല്ലാ അംഗങ്ങളും ഒത്തു കൂടി പ്രാർഥനയോടു കൂടി മീറ്റിംഗ് ആരംഭിച്ചു സംഘടനാപരവും ആത്മീയവും സാമുദായിക പരവുമായ കാര്യങ്ങൾ ചർച്ച ചെയ്തു ഭക്ഷണ ശേഷം എല്ലാവരും മടങ്ങുന്നു. ക്രിസ്തുമസ്, ന്യൂ ഇയർ, പെസഹ, ഓണം, ആന്വൽ, പിക്നിക് മുതലായവ എല്ലാം അംഗങ്ങളും ഒത്തു ചേർന്ന് വിപുലമായി ആഘോഷിക്കുന്നു. ഈ വർഷം കേരളത്തിൽ പ്രളയ കെടുതി ഉണ്ടായപ്പോൾ വീടും മറ്റും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രണ്ടു ഇടവകകളിലായി നിരവധി കുടുംബങ്ങൾക്ക് സഹായം ചെയ്യുന്നതിനായി അസോസിയേഷന് കഴിഞ്ഞു എന്നത് ചാരിതാർഥ്യത്തോടെ സ്മരിക്കുന്നു.

Office Bearers

Mr. JAIMON STEPHEN OLLATHAZHATH

PRESIDENT

Mr. SHIBU ABRAHAM EDAMPADATHU

SECRETARY