November 3, 2018

KCC Al Ain (UAE)

History

അൽഐൻ ക്നാനായ കുടുംബയോഗം.യൂ.എ.ഇ യുടെ ഉദ്യാന നഗരി ആയ  അൽ ഐനിൽ   ക്നാനായ സാനിധ്യം 1980 മുതൽ ഉണ്ടായിരുന്നെങ്കിലും, KCC UAE ഒരു യൂണിറ്റ് അൽ ഐനിൽ തുടക്കം കുറിച്ചത് 2000  ആണ്ട് മെയ് മാസമാണ് . അന്നത്തെ KCC UAEയുടെ ചീഫ് കോർഡിനേറ്റർ ആയ ശ്രീ എബ്രഹാംനടുവത്രയുടെ    സാനിധ്യത്തിൽ പ്രൊഫസ്സർ ബാബു പൂഴിക്കുന്നേൽ യൂണിറ് ഉദ്‌ഘാടനം ചെയ്യുകയും ആദ്യ പ്രസിഡന്റ് ആയി ശ്രീ തോമസ് സ്റ്റീഫൻ പുളിന്തോട്ടിയിനെയും, സെക്രട്ടറി ആയി ശ്രീ ജോയി ജോസഫിനെയും തിരഞ്ഞെടുത്തു . തുടക്കത്തിൽ പത്ത് കുടുംബങ്ങളും ഊർജസ്വലരായ കുറച്ചു യുവാക്കളും ആയിരുന്നു യൂണിറ്റിന്റെ കൈമുതൽ .നാളിതുവരെ അൽ ഐൻ ക്‌നാനായ കുടുംബങ്ങളുടെ ആധ്യാത്മികകും ഭൗതികവുമായ ആവശ്യങ്ങളെ പരിപോഷിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്ന  യൂണിറ്റിന്റെ ശക്‌തി, കുടുംബാംഗങ്ങളുടെ ഭവനങ്ങളിൽ മുടക്കം കൂടാതെ മാറി മാറി നടത്തപെടുന്ന പ്രതിമാസ പ്രാർത്ഥനാ  കുംബയോഗങ്ങൾ ആണ് .കുട്ടികളുടെ കലാപരവും കായികവുമായ  കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരെ ക്നാനായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചു  അവബോധരക്കുന്നതിനും  ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക്  മുന്ഗണന കൊടുക്കുകയും ചെയ്യുന്നു. 2014  -15 കാലഘട്ടത്തിൽ KCC യൂഎ ഇ യുടെ  ചെയർമാൻ  സ്ഥാനം വഹിക്കാനുള്ള അവസരം   അൽഐൻ  യൂണിറ്റിനു  ലഭിക്കുകയും ഡോ. ജിനോയ് മാത്യു  കവലക്കൽ ആ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.  ഇപ്പോൾ KCC യൂഎഇ യുടെ ട്രെഷറർ സ്ഥാനം   വഹിക്കുന്നത്   അൽ ഐൻ യൂണിറ്റിൽ നിന്നുള്ള ശ്രീ പ്രിൻസ് ലൂക്കോസ് പുതിയകുന്നേലാണ് . KCC യൂഎയുടെ  2014 വർഷത്തെ   KCC കുടുംബ സംഗമം നടത്താൻ ഭാഗ്യം ലഭിച്ച അൽ  ഐൻ യൂണിറ്റ്, എല്ലാ വർഷങ്ങളിലും  കുടുംബസംഗമങ്ങളിൽ  നിറ സാനിധ്യം ആണ് .ദീർഘ വീക്ഷണത്തോടെ ഉള്ള പ്രഗത്ഭരായ മുൻകാല നേതൃത്വങ്ങളുടെ പ്രവർത്തന ഫലമായി ഇന്ന് നാൽപ്പത്തിയഞ്ച് കുടുംബങ്ങളുമായി യുഎ ഇ ലെ  ക്നാനായ കൂട്ടായ്മയിൽ അൽ ഐൻ  നിറഞ്ഞു നില്കുന്നു .മുൻകാലത്തു   യൂണിറ്റിനെ നയിച്ചവരും പ്രവർത്തന കാലഘട്ടവും -തോമസ് സ്റ്റീഫൻ  പുളിന്തോട്ടിയിൽ – 2000 , 2003 ,2008.ജോയി ജോസഫ് പിളളവീട്ടിൽ.- 2004.ജൂബി തോമസ് പതിയിൽ, – 2005,എബി കുരിയാക്കോസ്  ചാഴികാട്ട്. – 2006,2007,2009.ജോസഫ് സ്റ്റീഫൻ  പുളിന്തോട്ടിൽ .- 2010.തങ്കച്ചൻ ജോസഫ്  എടത്തിനകത്ത്  .  – 2011,ജിനോയി  മാത്യു കവലയ്ക്കൽ. – 2012.ജോർജ് കുര്യൻ പൂത്ത്യക്കയിൽ. – 2013,2014.പ്രിൻസ് ലൂക്കോസ് പുതിയകുന്നേൽ.-  2015,2016.ജോബി ജോർജ് കൂവക്കാട്ടിൽ.-  2017,2018.ഇന്ന് അൽ ഐൻ ക്നാനായ യൂണിറ്റ് താഴെ പറയുന്നവരുടെ നേതൃത്വത്തിൽ നയിക്കപ്പെടുന്നു.ജോബി ജോർജ്  കൂവക്കാട്ടിൽ – പ്രിസിഡന്റ് ,സൈജു തോമസ്  കുഴുമ്പറമ്പിൽ  – സെക്രട്ടറി ,ബെന്നി കുര്യൻ  അപ്പോഴിപറമ്പിൽ  –  ട്രെഷറർ ,ബിനോയ് തോമസ്  പുതിയകുന്നേൽ,- KCC  UAE കോഓർഡിനേറ്റർ ,സുനിൽ ജോസഫ്  ഓണശ്ശേരിൽ ,- ജോയിന്റ് സെക്രട്ടറി ,ബിനോയ് ജോൺ തയ്യിൽ .- എന്റർടൈൻമെന്റ്  കോഓർഡിനേറ്റർ ,റൂബി ബിജു കുന്നത്ത് ,- എന്റർടൈൻമെന്റ്  കോഓർഡിനേറ്റർ .

Office Bearers

Mr. Joby George

PRESIDENT

Mr. Saiju Thomas

SECRETARY

Mr. Binoy PM

COORDINATOR

Mr. PRINCE LUKOSE

COORDINATOR