November 3, 2018

KCC Dubai (UAE)

History

ദുബൈയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ സാംസ്കാരികവും സാമുദായിക പരവുമായ ഉന്നമനം ലക്ഷ്യം ആക്കി കൊണ്ട് 1991 മെയ്‌ 2ന് കുറച്ചു ക്നാനായക്കാർ ഒത്തു ചേർന്ന് ശ്രീ അലക്സ്‌ കോട്ടൂരിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ കൂടിയ യോഗത്തിൽ പ്രഥമ പ്രസിഡന്റ്‌ ആയി ശ്രീ അലക്സ്‌ പോട്ടൂർ, സെക്രട്ടറി ജോമോൾ ലൂക്കോസ് പുത്തൻപുരയിൽ,  ട്രഷറർ     ബാബു തുണ്ടിയിൽ എന്നിവരെ തിരഞ്ഞെടുത്തു കൊണ്ട് ദുബായ് ക്നാനായ കുടുംബയോഗത്തിന് രൂപം കൊടുത്തു. ആദ്യമൊക്കെ ഓരോ ഭവനങ്ങളിൽ ഒത്തു കൂടുകയും, കാലാനുസൃതം  സ്ഥല പരിമിതി മൂലം പള്ളിയിലോ ഹോട്ടലിലോ പാർക്കിലോ ഒരുമിച്ചു കൂടുവാനും തുടങ്ങി.
 
സഭ ചൈതന്യവും വിശ്വാസ പാരമ്പര്യവും ഉയർത്തിപ്പിടിച്ചു കൊണ്ട് മുഴുവൻ ക്നാനായ സമൂഹത്തെയും ഒരു കുടക്കീഴിൽ ഒന്നിച്ചു അണിനിരത്തുന്നതിനായി സംഘടന എന്നും പരിശ്രമിച്ചു കൊണ്ടിരുന്നു. വർഷം തോറും അതി വിപുലമായ സംഗമങ്ങൾ നടത്തിയും കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും  പത്തു, പന്ത്രണ്ടു ക്ലാസ്സുകളിൽ പാസ്സായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും, ജോലിയില്ലാതെ വിഷമിക്കുന്നവര്ക്ക് നമ്മുടെ പരിധിയിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ടും പല തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും നമ്മുടെ സാംസ്കാരികവും പാരമ്പര്യവും കാത്തു സൂക്ഷിച്ചു കൊണ്ട് വരും തലമുറയ്ക്ക് പകർന്നു കൊടുത്തുകൊണ്ടും ശ്ലാഘനീയമായ വളർച്ച കൈവരിച്ചു.  സഭ മേലധ്യ്ക്ഷന്മാർ വൈദീകർ വിവിധ കാതോലിക്കാ സംഘടനകൾ തുടങ്ങി ദുബൈയിലെ മുഴുവൻ ജനസമൂഹത്തിന്റെയും പ്രശംസ നേടി കൊണ്ട് ഇന്ന് സംഘടന മുന്നോട്ടു പോകുകയാണ്