November 3, 2018

QKCA Qatar

History

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (QKCA) 1991 ൽ വളരെ ലളിതമായി ഭവനങ്ങളിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മയായി ആരംഭിച്ചു. ഇന്ന് QKCA  അഞ്ഞൂറോളം അംഗങ്ങൾ ഉള്ള ഒരു വലിയ സംഘടനയാണ്. കൂടാതെ, ഖത്തറിലെ ഏറ്റവും സജീവമായ സംഘടനകളില്‍ ഒന്നാണ് QKCA. ആരംഭം മുതൽ വർഷം തോറും നാല് തവണയെങ്കിലും ഒത്തുചേരുന്നതിലും, കലാകായിക രംഗത്ത് കഴിവുള്ള അംഗങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിലും QKCA ശ്രദ്ധിച്ചു പോരുന്നു.

സമുദായത്തിന്‍റെ തനിമയും ഒരുമയും നിലനിർത്തുന്നതിനോടൊപ്പം, ഖത്തറിലെ സീറോ മലബാർ ദേവാലയത്തിലും, ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിലും സജീവ പങ്കാളിത്തം നിലനിർത്തിക്കൊണ്ട്, ക്രൈസ്തവ സഭയ്ക്ക് ക്രിയാത്മകമായ സംഭാവനകൾ നൽകുന്നതിലും ഖത്തറിലെ ക്നാനായക്കാർ എന്നും ഉത്സാഹിച്ചിട്ടുണ്ട്. 2014ഖത്തർ KCYL (QKCYL)  ഉം സീറോ മലബാർ ദേവാലയത്തിൽ പയസ് ടെൻത് എന്ന പ്രാർത്ഥനാ ഗ്രൂപ്പും ആരംഭിച്ചു.

സമുദായാംഗങ്ങൾ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുമ്പോൾ അവർക്ക് ഒരു സാന്ത്വനമാകാൻ QKCA ശ്രദ്ധിക്കാറുണ്ട്. അതുപോലെ ഖത്തറിൽ വച്ച് മരണപ്പെടുന്ന ക്നാനായക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും QKCA വഹിക്കുന്നു. 2016ല്‍ രജത ജൂബിലി ആഘോഷിച്ച അവസരത്തില്‍ മലബാറിലെ നിർദ്ധനരായ ഒരു കൂടുംബത്തിന് ഒരു കാരുണ്യഭവനം നിർമ്മിച്ചു നൽകി. കൂടാതെ, 2018ല്‍ KCYL ഉഴവൂര്‍ യൂണിറ്റുമായി സഹകരിച്ച് ഉഴവൂര്‍ ഇടവകയില്‍ ഒരു കുടുംബത്തിനു ഒരു ഭവനം നിര്‍മ്മിച്ചു നല്‍കി.

2017 മുതല്‍ പ്രസിഡന്‍റ് ബിജു കെ. സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ബൈജു പി. മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തം നല്‍കി സംഘടനയെ നയിക്കുന്നതില്‍ ശ്രദ്ധിച്ചുവരുന്നു. 2017ല്‍ കുട്ടികള്‍ക്ക് പ്രയോജനകരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി QKCA ചില്‍ഡ്രന്‍സ് ക്ലബ് ആരംഭിക്കുകയും നിരവധി ക്ലാസ്സുകള്‍, കൂട്ടായ്മകള്‍ മുതലായവ സംഘടിപ്പിക്കുകയും ചെയ്തു. സംഗീതത്തില്‍ അഭിരുചിയുള്ളവര്‍ക്കായി ആരംഭിച്ച QKCA മ്യൂസിക് ക്ലബ് ഇടയ്ക്കിടെ സംഗീതസന്ധ്യകള്‍ നടത്തിവരുന്നു. 2018ല്‍ സ്ത്രീകളുടെ കൂട്ടായ്മയായ QKCA വിമന്‍സ് ക്ലബ് ആരംഭിച്ചു. കൂടാതെ, ഖത്തറിലെ കായികരംഗത്ത്‌ വിവിധ മത്സരങ്ങളില്‍ QKCA അംഗങ്ങള്‍ സ്ഥിരമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു. ഖത്തറിലെ ക്നാനായ യാക്കോബായ സമൂഹവുമായി QKCA നല്ല ബന്ധം പുലര്‍ത്തുകയും പരസ്പരം സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയും ചെയ്യുന്നു.

Office Bearers

Mr. BIJU STEPHEN

PRESIDENT

Mr. BAIJU P MICHAEL

GENERAL SECRETARY

Mr. BINOY JOHN POYYANIYIL

TREASURER

Mr. SWAROON JACOB MECHERIL

DKCC DELEGATE