കെ.സി.സി.എം.ഇയുടെ പരിഷ്കരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ഗള്‍ഫ് മേഖലയിലെ ക്നാനായ ജനതയുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റിന്‍െറ (കെ.സി.സി.എം.ഇ) പരിഷ്കരിച്ച വെബ്സൈറ്റിന്റ (www.kccme.org) ഉദ്ഘാടനം ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോമിലൂടെ നടന്ന ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
വെബ്സൈറ്റിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിതാവ് അഭിനന്ദിക്കുകയും കൃതമായ അപ്ഡേഷന് സൈറ്റില്‍ ഉണ്ടാകണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അതിരൂപതാംഗമായ ലിജു കാരുപ്ളാക്കിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തത്. സൈറ്റിനെ കുറിച്ചുള്ള വിവരങ്ങളും അദ്ദഹേം യോഗത്തില്‍ നല്കുകയുണ്ടായി. ജി.സി.സിയിലെ കുടുംബയൂണിറ്റുകളുടെ ഭാരവാഹികളുടെ വിവരങ്ങള്‍, അംഗങ്ങളുടെ പേര്, ക്നാനായ ചരിത്രം, ക്നാനായയോളജി, അതിരൂപതയിലെ സോഷ്യല്‍ മീഡിയകളുടെ ലിങ്ക് തുടങ്ങിയവയെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്.
യോഗത്തില്‍ യു.എ.ഇ, ഖത്തര്‍, ബഹ്റിന്, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ള കെ.സി.സി യൂണിറ്റു ഭാരവാഹികളും കെ.സി.സി എം. ഇ എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കടെുത്തു. കെ.സി.സി എം.ഇ ചെയര്മാന് സജി കൂടക്കാട്ടുമ്യാലില്‍, ജനറല്‍ സെക്രട്ടറി ഷൈന്‍ തെക്കേവഞ്ചിപുരയ്ക്കല് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വെബ്സൈറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കിയ ജെന്നി ഫ്ളവേഴ്സ് ഇന്റര്‍നാഷണല്‍ എല്‍.എല്‍.സി യു.എ.ഇ, ഡി ഹെവന്‍ലി മിസ്റ്റ് റിസോര്‍ട്ട് വാഗമണ്‍ എന്നിവരോട് കെ.സി.സി.എം. ഇ ചെയര്മാന് നന്ദി അറിയിച്ചു.